ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ ആദിയൂര്, തുരുത്തിമുക്ക് പ്രദേശങ്ങളില്‍ ഭ്രാന്തന്‍നായയുടെ വിളയാട്ടം. സ്ത്രീകളും കുട്ടികളും ഉള്‍പെടെ പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റു. ഇവര്‍ വടകര ജില്ലാ ആശുപത്രി, മാഹി ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.
ഇന്ന് ഉച്ചയോടെയാണ് ഭ്രാന്തന്‍നായ ആളുകള്‍ക്കു നേരെ പാഞ്ഞടുത്തത്. വീട്ടുമുറ്റത്ത് നിന്നവരും വഴിയാത്രക്കാരും നായയുടെ പരാക്രമത്തിന് ഇരയായി. ഒരു നായ തന്നെയാണ് ഇത്രയും പേരെ കടിച്ചത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഈ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.