ആയഞ്ചേരി: രോഗാതുരമാകുന്ന ഇക്കാലത്ത് നിസാരമായി തള്ളിക്കളയുന്ന രോഗങ്ങളെ നേരത്തെ തിരിച്ചറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ തൈക്കണ്ടിപ്പൊയിൽ പോക്കറുടെ വീട്ടിൽ നടത്തി. വാർഡിനെ വിവിധ ഭാഗങ്ങളാക്കി തിരിച്ചുള്ള ക്യാമ്പുകളാണ് നടത്തി വരുന്നത്. പരിശോധനയിൽ ഷുഗർ ബോഡറിൽ നിൽക്കുന്ന വ്യക്തികളെയും,ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നവരെയും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
കണ്ടെത്തിയത് കൊണ്ട് തുടക്കത്തിലേ അവ നിയന്ത്രിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത്തരം ക്യാമ്പുകൾ ഊർജ്ജിതമായി നടത്തുമെന്നും മെമ്പർ പറഞ്ഞു. ജെ.പി.എച്ച് എൻ സെലിൻ ,ആശാവർക്കർ ടി.കെ റീന, തൈക്കണ്ടി പൊയിൽ പോക്കർ,മാവുള്ളതിൽ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.