വള്ളിയാട്: ഇളം മനസ്സിലെ നുറുങ്ങു ഭാവനകൾ കൂട്ടിച്ചേർക്കാൻ വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി വള്ളിയാട് എം എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ഹരീഷ് പഞ്ചമി നിർവഹിച്ചു. കൊറോണ കാലത്ത് നിർത്തിവയ്ക്കേണ്ടിവന്ന ഹോം ലൈബ്രറി പദ്ധതിയുടെ പുനരാരംഭമാണ് നടന്നത്. എല്ലാ വീടുകളിലും കുട്ടികളുടെ കയ്യെത്തും ദൂരത്ത് യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ
ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.അന്യം നിന്ന് പോയ് കൊണ്ടിരിക്കുന്ന വായന സംസ്കാരം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തിൻ്റെ സാക്ഷാത്കാരമാണ് ഇന്ന് രണ്ടാം ക്ലാസ്സിലെ ദിത കീർത്തിയുടെ വീട്ടിൽ ഒരുക്കിയത് . ആസ്വാദനക്കുറിപ്പ്, കവിതാരചന,
കഥാരചന തുടങ്ങിയവ ഉൽപ്പന്നങ്ങളായി പദ്ധതി ലക്ഷ്യമിടുന്നു.സ്കൂളിലേ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.സ്കൂൾ ലൈബ്രറി ക്ലബ്ൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.