അഴിയൂര്‍: ദേശീയ പാതയില്‍ വടക്കെ മുക്കാളിയില്‍ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ടൗണിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്. തുടര്‍ന്ന് മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി നേതൃത്വം നല്കുന്ന പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി.
ഇരുപത്തിയൊന്നാം ദിവസത്തെ സമരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പി.നിഷ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോല്പിക്കുമെന്ന് അവര്‍ പറഞ്ഞു ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ.നാണു, പി.ജിനീഷ്, സാലിം പുനത്തില്‍, കെ.പി.ജയകുമാര്‍, പി.ബാബുരാജ്, അഡ്വ എസ്.ആശിഷ്, എ.ടി.ശ്രീധരന്, പ്രദീപ് ചോമ്പാല, പി.കെ.പ്രീത, റീന രയരോത്ത്, കവിത അനില്‍കുമാര്‍, പി.പി.ശ്രീധരന്, ഹാരിസ് മുക്കാളി, നിജിന്‍ ലാല്‍ ,കെ പി വിജയന്, കെ.പി.ഗോവിന്ദന്, കെ.എ.സുരേന്ദ്രന്, കെ.ടി ദാമോദരന്‍, ബാബുഹരിപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഹര്‍ത്താലാചരിച്ച വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി.