കുരിക്കിലാട്: കെ എം എസ് കെ കുരിക്കിലാട് പ്രദേശത്തെ നിർദ്ദനരായ പാവപ്പെട്ട കുടുംബാംഗംങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘സ്നേഹവീട് ‘ തുടക്കമായി. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി മലയാളി ഡോക്ടർ അസോസിയേഷൻ സൗദി അറേബ്യയുടെ സഹകരണത്തോടെ കുരിക്കിലാട് കണിയാംകുന്നിൽ നിർധനരായയ കുടുംബത്തിനാണ് ആദ്യവീട് നിർമ്മിച്ചു നൽകുന്നത്. പണി പൂർത്തിയായ സ്നേഹ വീടിൻ്റ താക്കോൽ ദാനം മുരളീധരൻ എം പി നിർവ്വഹിച്ചു. കെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-bbw.jpg?resize=480%2C600&ssl=1)
എം എസ് കെ ചെയർമാൻ മജീദ് കുരിക്കിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം ലിസി. പി സ്നേഹവീട് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ എം വാസു,
അനന്ദൻ പുള്ളോട്ട്, കെ എം നാരായണൻ, സി എം രജി, വിശ്വൻ, ദാമോദരൻ പുതുകൂടി, സി എം മുരളി,അബ്ദുൾ ഷഹനാസ്, രാജി എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഷംസുദ്ധീൻ മുഹമ്മദ് സ്നേഹവീട് പദ്ധതി പരിചയപ്പെടുത്തി. സ്വാഗത സംഘം കൺവീനർ രാജേഷ് ചോറോട് സ്വാഗതവുവും ജനറൽ കൺവീനർ ഇ.കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.