ആയഞ്ചേരി: മെഡോവ്യൂ റിസോര്‍ട്ടിലെ ഏറുമാടത്തില്‍ ഒത്ത് കൂടിയ കടമേരി ആര്‍എസി ഹൈസ്കൂള്‍ 89-90 എസ്എസ്എല്‍സി ബാച്ച് സഹപാഠികളൂടെ (ഓര്‍മക്കൂട്-90) പുനഃസമാഗമം വേറിട്ട അനുഭവമായി. മധുരിക്കും ഓര്‍മകളിലൂടെ നീണ്ട 33 വര്‍ഷം പിറകോട്ട് പോയി സഹപാഠികള്‍. തങ്ങളെ പഠിപ്പിച്ചവരുടെ സാന്നിധ്യം ഓര്മക്കൂട്ടിലെ കൂട്ടുകാര്‍ക്ക് പഠന നാളിലെ നല്ല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള വേദി കൂടിയായി.
ഓര്‍മക്കൂട്’@90 സഹപാഠി സംഗമം സി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അഷ്റഫ് കായക്കണ്ടി അധ്യക്ഷത വഹിച്ചു. മലയാള അധ്യാപകനും കവിയുമായ വീരാന്‍കുട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്കി.
ഗുരുവന്ദ്യര്ക്കുള്ള ആദരവ് സെഷനില്‍ മുഖ്യാതിഥി പ്രധാന അധ്യാപകന് അടിക്കൂല് അമ്മദിനെ റഷീദ് പയന്തോങ്ങ് പൊന്നാട അണിയിച്ചു. വീരാന്‍കുട്ടിയെ കെ.പി.ഉണ്ണികൃഷ്ണനും സി.കൃഷ്ണദാസിനെ മൂസ കല്ലേരിയും പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. ഡോക്ടറേറ്റ് നേടിയ സഹപാഠി നദീര്‍ ചാതോത്തിനെ അടിക്കൂല് അമ്മദ് സ്നേഹോപഹാരം നല്കി അനുമോദിച്ചു
സഹപാഠി സല്ലാപം സെഷനില്‍ മുഖ്യാതിഥിയായി എത്തിയ ശോഭയെ കെ.കെ റജീനയും ബിന്ദുവും ചേര്‍ന്ന് പൊന്നാട അണിയിച്ചു വരവേറ്റു. ബാച്ചിലെ സഹപാഠിയും തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എഫ്.എം.മുനീര്‍, റഷീദ് പയന്തോങ്ങ്, എം.എ.ഗഫൂര്‍, കെ.പി.ഉണ്ണികൃഷ്ണന്, നദീര്‍ ചാത്തോത്ത്, കെ.കെ റജീന എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ റഷീദ് ഒതിയോത്ത് സ്വാഗതവും പി.വി.അഷ്റഫ് നന്ദിയും പറഞ്ഞു.
റഷീദ് വലിയാലത്ത്, കെ.ടി.കെ.അഷ്റഫ്, എം.ഫൈസല്‍, നാസര്‍ നാഞോത്ത്, ടി.വി.റഫീഖ്, സി.കെ.ബിന്ദു, കെ.വി ഷീബ, കെ.കെ സലീന, പി.ടി ഷാഹിന, ഒ.പി.രാജ ലക്ഷ്മി, എം.ടി.നിഷ, പി.സുധ, സി.എച്ച്.റീന, കെ.നസീമ, അഷ്റഫ് മാലോക്കണ്ടി നേതൃത്വം നല്കി.