നാദാപുരം: ചിത്രകല അധ്യാപകന്റെ യാത്രയയപ്പ് വേറിട്ടൊരു ചടങ്ങായി. പരിപാടിയോടനുബന്ധിച്ച് ചിത്രകാരസംഗമവും ചിത്രരചനയും നടന്നു. നാദാപുരം സിസിയുപി സ്കൂള്‍ ചിത്രകല അധ്യാപകന് കെ.ശശിധരനാണ് ഈ മട്ടിലൊരു യാത്രയയപ്പ്.
സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടികളും രണ്ടു ദിവസങ്ങളിലായി നടക്കുകയാണ്. ചിത്രകലാഅധ്യാപകനോടൊപ്പം ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.കെ.ലീലാവതി, അധ്യാപിക ജി.എന്‍.പുഷ്പ എന്നിവര്‍ക്കാണ് യാത്രയയപ്പ്. വെള്ളിയാഴ്ച രാവിലെ പ്രശസ്തരായ പതിനഞ്ചോളം ചിത്രകാരന്മാര് ഒത്തുകൂടി സര്‍വീസില്‍ നിന്നു വിരമിക്കുന്ന ശശിധരന് ചിത്രരചനയിലൂടെ സ്നേഹാദരം അര്പിച്ചു. പ്രത്യേകം ക്യാന്‍വാസില്‍ ചിത്രം വരച്ച് യാത്രയയപ്പ് ഹൃദ്യമാക്കി. ഉച്ചയ്ക്ക് ശേഷം ഈ വര്‍ഷം ജില്ല, ഉപജില്ല തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളെയും വിവിധ സ്കോളര്‍ഷിപ്പ് വിജയികളെയും എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എ പ്ലസ് നേടിയവരേയും അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യന് നീലിമയെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം ടി ജിമേഷ്, ഇ കെ പ്രവീണ്‍ കുമാര്‍, കെ ഉഷ അരവിന്ദ്, കെ കെ ലീലാവതി, റിയ മുരളിധരന് എന്നിവര്‍ സംസാരിച്ചു. ചിത്രങ്ങളുടെ പ്രദര്‍ശനം രണ്ടു ദിവസങ്ങളിലായി നടക്കും.