വടകര: പ്രമുഖ സോഷ്യലിസ്റ്റും അധ്യാപക പുരസ്കാര ജേതാവും മികച്ച സംഘാടകനും വടകരയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.ബാലന് നാടിന്റെ അന്ത്യാഞ്ജലി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുതുപ്പണത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച വടകര ടൗണ്‍ ഹാളിലും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍മന്ത്രി സി കെ നാണു, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ മനയത്ത് ചന്ദ്രന്, വി ടി മുരളി, ഇ പി ദാമോദരന്‍, എം കെ ഭാസ്കരന്, അഡ്വ. ഇ നാരായണന് നായര്‍, കുരിയാടി സതീശന്, പി പി രാജന്, പുറന്തോടത്ത് സുകുമാരന്‍, വടയക്കണ്ടി നാരായണന്, സലിം മടവൂര്‍, പ്രദീപ് ചോമ്പാല, പ്രൊഫ കെ കെ മഹമൂദ്, സി ഭാസ്കരന്, ആര് സത്യന്, ഇ വി വല്സന്, സി കെ കരീം, അച്യുതന് പുതിയേടത്ത്, അടിയേരി രവീന്ദ്രന്, എൻ കെ അജിത് കുമാർ, വിനോദ് ചെറിയത്ത് പി.യം.വത്സലൻ, സി എച് ശിവദാസ്, തയ്യുള്ളതിൽ രാജൻ, സി.എം.മുഹമ്മദ് ശരീഫ്, ഒ.പി.ചന്ദ്രൻ, കെ.ഗീത, അഡ്വ. ലതികാ ശ്രീനിവാസ് തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നു.