അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശംസു ഓഡിറ്റോറിയത്തിൽ സൗഹൃദ സദസും, നോമ്പ് തുറയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് എം.ടി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മാഹി വ്യാപാരി വ്യവസായി ഏകോപന
സമിതി പ്രസിഡണ്ട് കെ.കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, ജനറൽ സെക്രട്ടറി സാലിം പുനത്തിൽ, കെ.ടി. ദാമോദരൻ, സി.ടി.സി. ബാബു, രാജേന്ദ്രൻ അനുപമ, രാജൻ, ഫഹദ്, വി.പി. ജയൻ, രഗീഷ് കെ.സി എന്നിവർ സംസാരിച്ചു.മഹമ്മൂദ് ഫനാർ, നൌ ഷർ സാസ് കർട്ടൻ, ജയപ്രകാശ് അബി, ബിറ്റു, പ്രജീഷ്,പവിത്രൻ, വിനയാനന്ദൻ എന്നിവർ നേതൃത്വം നൽകി.