വടകര: ഇരിങ്ങല്‍ പപ്പന് മെമ്മോറിയല്‍ സ്പോര്‍ട്സ് ആന്റ് കരിയര്‍ അക്കാദമിയില്‍ ഫുട്ബോള്‍ അക്കാദമി രൂപവത്കരിച്ചു. സൂപണ്ട് ഓഫ് പോലീസ് കെ.വി.സന്തോഷ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് സൂപ്രണ്ടും വോളിബോള്‍ താരവുമായ ആദര്‍ശ് ഹരി മുഖ്യാതിഥിയായി. എജീസ് മുരളി, ബഷീര്‍ പട്ടാര, ഫുട്ബോള്‍ കോച്ച് വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസാദ് കൊടുവട്ടാട്ട് അധ്യക്ഷത വഹിച്ചു. ജയന് ആനക്കാട്ട് സ്വാഗതവും വി.എം.ഷിജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സൗഹൃദമത്സരവും നടന്നു.