ആയഞ്ചേരി: വരാൽ മത്സ്യകൃഷി വിളവെടുപ്പുത്സവം മംഗലാട് 13-ാം വാർഡിൽ മെമ്പർ എ സുരേന്ദ്രൻ മത്സ്യകർഷകൻ പുതുശ്ശേരി കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നിർവ്വഹിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലെ മുറ്റത്തൊരു മീൻ തോട്ടത്തിന്റെ ഗുണഭോക്താവായി തിരഞ്ഞെടുത്ത മത്സ്യകർഷകർക്ക് കഴിഞ്ഞ വർഷം കൊടുത്ത മത്സ്യത്തിന്റെ വിളവെടുപ്പാണ് നടന്നത്. കർഷകർക്ക് വരുമാനമുണ്ടാവുന്നതോടൊപ്പം
ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്ന ഒരിനം മത്സ്യമാണ് കൈച്ചിൽ അഥവാ വരാൽ. ഫോർമാലിൻ പോലെയുള്ള മാരക വിഷങ്ങൾ ചേർത്ത കടൽമത്സ്യം കഴിക്കുന്നത് മാരകരോഗങ്ങക്ക് കാരണമാവുമ്പോൾ പരമ്പരാഗത മത്സ്യസമ്പത്തും മീൻ വളർത്തു കർഷകരെയും പ്രോത്സാഹിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫിഷറീസ് പഞ്ചായത്ത് കോഡിനേറ്റർ സുധിന , പനയുള്ളതിൽ അമ്മത് ഹാജി, കർഷക പ്രതിനിധി ആർ. പ്രജിത്ത്, വെമ്പ്രോളി അബ്ദുള്ള, എം.എം. പോക്കർ, എം.എം. ഹമീർ, റഫാദ് പാലേരി , ഷമ്മാസ് അയനിക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.