തൊട്ടില്‍പ്പാലം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരായ അശ്ലീല കമന്റുമായി ബന്ധപ്പെട്ട് യൂത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. തൊട്ടില്‍പാലം സ്വദേശി മെബിന്തോമസിനെതിരെയാണ് തൊട്ടില്‍പാലം പോലീസ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലാണ് അശ്ലീല പരാമര്‍ശം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ ചാത്തങ്കോട്ടുനട മേഖല സെക്രട്ടറി നല്കിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.