തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്സി /എസ്ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ് എടുത്തത്.ചാലക്കുടി ഡിവൈഎസ്പിക്ക് ആണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-1.jpeg?resize=661%2C600&ssl=1)
രാമകൃഷ്ണൻ പരാതി നൽകിയത്. തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. പരാതി തിരുവനന്തപുരത്തേക്കു കൈമാറുകയായിരുന്നു.രാമകൃഷ്ണനു അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപിക്ക് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.