കോഴിക്കോട്: വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്കി.
വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്ക്രീന്‍ഷോട്ട് കെ.കെ.ലതിക ഇന്നലെ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.