വടകര: വടകരയിലെ സാമൂഹിക സാംസ്കാരിക പൊതു രംഗത്ത് ശ്രദ്ധേയനായ പുറന്തോടത്ത് ഗംഗാധരന്റെ 80ആം വാർഷിക ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഗൃഹാങ്കണത്തിൽ വടകര സാഹിത്യ വേദി പ്രവർത്തകർ ഒത്തു കൂടി. കഴിഞ്ഞ കാല ഓർമകൾ പങ്കു വെച്ചു. ചടങ്ങിൽ സാഹിത്യ വേദി പ്രസിഡന്റ് ഡോ. എ.കെ രാജൻ
അധ്യക്ഷത വഹിച്ചു. സാഹിത്യ വേദി സെക്രട്ടറി കൂടിയായ പുറന്തോടത്ത് ഗംഗധരനെ സാഹിത്യ വേദി പ്രസിഡന്റ് ഡോ. എ. കെ രാജൻ ഷാൾ അണിയിച്ച് ആദരിച്ചു.
വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പി. പി. ദാമോദരൻ, ടി. ജി. മയ്യന്നൂർ, ടി. കെ. വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, പുറന്തോടത്ത് സുകുമാരൻ, പി. പി. രാജൻ, മധു കടത്തനാട് എന്നിവർ സംസാരിച്ചു. പുറന്തോടത്ത് ഗംഗാധരൻ പ്രതി സ്പന്ദം നടത്തി.