ഓര്‍ക്കാട്ടേരി: ഏറാമല മരുന്നോളി താഴെക്കുനി സുനില്‍കുമാറിനെ (46) കാണ്മാനില്ലെന്ന് പരാതി. വടകരയില്‍ ജ്വല്ലറി ജീവനക്കാരനായ സുനില്‍കുമാറിനെ ഇന്നലെ രാത്രി മുതലാണ് കാണാതായത്. വടകര ചോളംവയലില്‍ വാടകക്ക് താമസിക്കുന്ന സുനില്‍കുമാര്‍ ഏറാമലയിലെ തറവാടിനടുത്തു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യയോടും മക്കളോടും ഒപ്പം എത്തിയതായിരുന്നു. തറവാട്ടില്‍ നിന്നിറങ്ങിയ സുനില്‍കുമാറിനെ ഇന്നലെ രാത്രി ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടവരുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന് വ്യക്തമല്ല. മൊബൈല്‍ സ്വിച്ച് ഓഫാണ്. കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ എടച്ചേരി പോലീസില്‍ പരാതി നല്കി. ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായ തെരച്ചല്‍ നടത്തിയെങ്കില്‍ ആളെ കണ്ടെത്താനായില്ല. കണ്ടുമുട്ടുന്നവര്‍ എടച്ചേരി പോലീസിലോ 9746103930, 9529663015 എന്നീ നമ്പറുകളിലോ ബന്ധപ്പെടാന്‍ താല്പര്യം.