തലശേരി: പതിനാലു വയസുകാരന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. തലശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥി ധര്‍മ്മടം ഒഴയില്‍ഭാഗം ഷഹര്ബാന് ഹൗസില്‍ കോട്ടക്കണ്ടി ലിയാഖത്ത്-ഷഹറ ദമ്പതികളുടെ മകന് കെ.കെ.ആദിലിനെയാണ് (14) വീടിന് മുകളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന മിഡിയും ടോപ്പുമാണ് കാണപ്പെട്ടത്. മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടില്‍ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. പരിസരവാസികള്‍ മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗള്‍ഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിന്‍, സാഹിര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.