എടച്ചേരി: എടച്ചേരി ഗവ. ഹോമിയോ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററിൽ കേന്ദ്രസംഘം പരിശോധന നടത്തി. എൻഎബിഎച്ച് നാഷണൽ ലവൽ സർട്ടിഫിക്കേഷന്റെ ഭാഗമായിട്ടാണ് കേന്ദ്രസംഘം എത്തിയത്. ജില്ലയിലെ നാല് ഹോമിയോ ഡിസ്പൻസറികളിൽ മാത്രമാണ് സംഘം സന്ദർശനം. ഫേസ് ടു നാഷണൽ ലെവൽ
അസസ്മെൻറ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാജൻ അധ്യക്ഷനായി. നാഷണൽ ഫാക്കൽറ്റി പി.പി രാജൻ മുഖ്യപ്രഭാഷണം നടത്തി. എൻഎബിഎച്ച് നോഡൽ ഓഫീസർ ഡോ സിബി രവീന്ദ്രൻ ,എൻഎബിഎച്ച്എച്ച്
ഫെസിലിറ്റേറ്റർ മാരായ ഡോ നിഖിൽ,ഡോ ജിതേഷ് രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു വത്സൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമവള്ളിൽ എന്നിവർ സംസാരിച്ചു.