
വടകര: വിവിധ കലാപരിപാടികളുമായി സണ്‍ഡേ മാര്‍ക്കറ്റിന് കോട്ടപ്പറമ്പില്‍ ആവേശത്തുടക്കം. രാവിലെ മുതല്‍ വൈകുന്നേരം വരെ സണ്‍ഡേ മാര്‍ക്കറ്റ് സജീവമായി.
ഇതിനു പിന്നാലെ കലാപരിപാടികള്‍ അരങ്ങേറി.
വാര്‍ഡ് കൗണ്‍സിലര്‍ ബിജുല്‍ ആയാടത്തിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഴയ കാല ചൊവ്വാഴ്ച ചന്ത സണ്‍ഡേ മാര്‍ക്കറ്റിലൂടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിലൂടെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ വരുമാനവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ക്ക് ഒഴിവുദിവസമായ ഞായറാഴ്ച കുടുംബ സമേതം വന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പറമ്പ് സംരക്ഷണ ജനകീയ സമതി
ചെയര്‍മാന്‍ കെ.എന്‍.എ.അമീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കടത്തനാട് അഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.പി.പത്മകുമാര്‍, പി.സജീവ് കുമാര്‍, കെ പ്രകാശന്‍, കെ. അനസ്, നാരായണ നഗരം പത്മനാഭന്‍, ടി.കെ.നാരായണന്‍, സവാദ് വടകര, കെ.അഷ്‌ക്കര്‍, കെ.പി.പ്രസാദ്, പി.ടി.നിധീഷ് എന്നിവര്‍ സംസാരിച്ചു. വി.കെ.ശശി സ്വാഗതവും മനോജ് കണ്ണിയത്ത് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് കെ. അനസ് നേതൃത്വം നല്‍കി.
















