
കക്കട്ടില്‍: റംസാന്‍ മാസം വന്നെത്തുകയായി. പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേല്‍ക്കാന്‍ പള്ളികളും വീടുകളും ഒരുങ്ങി. ഇതിനുള്ള തിരക്കിലായിരുന്നു ഏവരും.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആവും ഇത്തവണത്തെ റംസാന്‍ ആരംഭം. ഇതോടെ പകല്‍ അന്ന പാനിയം വെടിഞ്ഞ് പ്രാര്‍ഥനയില്‍ മുഴുകി മുസ്ലിം സഹോദരര്‍ മുന്നോട്ട് പോകും. ഒപ്പം കാര്യണ്യ
പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മറ്റുള്ളവരെ സഹായിച്ചും പുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടും ദിവസങ്ങള്‍ കഴിച്ച് കൂട്ടും. പള്ളികളിലും മറ്റും പണ്ഡിതരുടെ പ്രഭാഷണങ്ങളുണ്ടാവും. നോമ്പുതുറകള്‍ സൗഹൃദത്തിന്റെ മേലാപ്പൊരുക്കും. മാനുഷിക
സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ ഉരുവിട്ട് എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന പ്രാര്‍ഥനയുമായി വിശ്വാസികള്‍ മുന്നോട്ട് പോകും.
-ഇ.ആനന്ദന്‍















