
വടകര: പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ
സഹകരണത്തോടെ വയോജന സംഗമം സംഘടിപ്പിച്ചു. ‘വാര്‍ധക്യം ആസ്വാദ്യകരമാക്കാം’ എന്നപേരില്‍ തൊണ്ടികുളങ്ങര സ്‌കൂളില്‍ നടത്തിയ കൂട്ടായ്മ വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം വി.ടി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. വി.പി.ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമാരായ നദിക വിനയന്‍, ധനശ്രീ മോഹന്‍, ടി.കെ.നന്ദന എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങള്‍ക്ക് കൗണ്‍സലിങ്ങും നടത്തി.
ഗ്രന്ഥാലയം വനിതാവേദി കണ്‍വീനര്‍ ടി.കെ. ലിജിന ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ശാന്ത അശോക്, ടി.കെ.ഭാസ്‌കരന്‍ നമ്പ്യാര്‍, എന്‍.വിജയന്‍, എം.വിജയലക്ഷ്മി, പി.കെ.മല്ലിക, വൈ.എം.ചന്ദ്രന്‍, എന്‍.കെ.വിമല, പി.ലളിതാചന്ദ്രന്‍ എന്നിവര്‍ കവിതാ, ഗാനാലാപനം നടത്തി.
വയോജനവേദി കണ്‍വീനര്‍ അശോക് തയ്യിട സ്വാഗതവും ഗ്രന്ഥാലയം പ്രസിഡന്റ് കെ.ഗീത നന്ദിയും പറഞ്ഞു.
















