വടകര: മഹാത്മാ ആർട്സ് ആൻഡ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 155ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 8.30ന് ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.മാസ്സിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം 6 മണിക്ക് ഗാന്ധി സ്മൃതിയുടെ ഭാഗമായി അഞ്ചു വിളക്കിന് ചുറ്റും മൺ ചിരാത് കത്തിച്ചു കൊണ്ട് ഭജനയും നടന്നു. ഗാന്ധിജി ജനങ്ങൾക്ക് ഏറെ സ്വീകാര്യനായത്
വാഗ്ദാനങ്ങളിലൂടെയല്ല, തന്റെ പ്രവൃത്തിയിലൂടെയും ലാളിത്യത്തിലൂടെയുമാണെന്ന് മാസ്സ് പ്രസിഡണ്ട് ശ്രീ ടി വത്സലൻ മാസ്റ്റർ പറഞ്ഞു. കെ പി നജീബ്, എൻ കെ രവീന്ദ്രൻ മാസ്റ്റർ, ഓ എം ഭാസ്കരൻ, അഡ്വ. കെ സുരേഷ്, പി പി രാജു, വീക്ഷണം രാമചന്ദ്രൻ, കെ സുനിൽകുമാർ, സി എം സതീശൻ, ടി കെ അസീസ്, പി അംബിക, പി കെ പുഷ്പവല്ലി, പി വി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.