
കൊയിലാണ്ടി: വീട് നിര്‍മാണത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ഉള്ളിയേരി നാറാത്ത് ചെറുവാട്ട് പുറത്ത് സി.പി. ചന്ദ്രനാണ് (60) മരിച്ചത്. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ
കുറുവങ്ങാട് വീട് നിര്‍മാണ തൊഴിലിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു കൊണ്ടുപോയി. ഭാര്യ: മാധവി. മക്കള്‍: അരുണ്‍, അനൂപ്. പരേതരായ കുഞ്ഞിരാമന് നായരുടെയും കല്യാണിയുടെയും മകനാണ് ചന്ദ്രന്.
















