
വടകര: 22 വര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ (സിആര്‍പിഎഫ്) നിന്നു വിരമിച്ച ജവാന് കൂട്ടങ്ങാരം പനയന്മുക്കിലെ കെ.
പ്രദീഷിന് സൗഹൃദ കൂട്ടായ്മ പനയന്മുക്കിന്റെ ആദരം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി ജീവിതത്തിലെ വിലപ്പെട്ട 22 വര്‍ഷങ്ങള്‍ സമര്‍പ്പിച്ച പ്രദീഷിന്റെ സേവനം നാടിനും പുതുതലമുറയ്ക്കും മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കൂട്ടായ്മയുടെ സ്നേഹോപഹാരവും ആദരവും സമര്‍പ്പിച്ച ചടങ്ങില്‍ കൂട്ടായ്മ സെക്രട്ടറി ബാബു എം അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ബിജു എന്‍ എം സ്വാഗതവും റീജിത്ത് കെ എം നന്ദിയും പറഞ്ഞു.
















