
വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ഹെഡ് പോസ്റ്റ്
ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. റേഷന്‍ മേഖലയെ തകര്‍ക്കുന്ന ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സമ്പ്രദായം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എഎവൈ-പിഎച്ച്എച്ച് കാര്‍ഡുകള്‍ക്ക് അരിവിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അസോസിയേഷന് സംസ്ഥാന ഓഡിറ്റര്‍ മുകുന്ദന് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കെ. ശ്രീജ അധ്യക്ഷത വഹിച്ചു. പൊതുവിതരണ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വിനീഷ് വാണിമേല്‍, കെ. രവീന്ദ്രന്, ഹരിദാസന് ചോറോട് എന്നിവര്‍ സംസാരിച്ചു.
കെ.പി. ബാബു സ്വാഗതവും സത്യരാജ് നാദാപുരം നന്ദിയും പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി റേഷന്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
















