
കോഴിക്കോട്: ജില്ലയില്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാന്‍ എല്ലാ ഗ്യാസ് ഏജന്‍സികളും സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗാര്‍ഹിക/
ഗാര്‍ഹികേതര സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം സിലിണ്ടര്‍ ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളില്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കാന്‍ ഗ്യാസ് ഏജന്‍സി ഡെലിവറി പേഴ്സണ്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. വീടുകളില്‍ എത്തിക്കാതെ വഴിയരികില്‍ കൂട്ടമായി സൂക്ഷിക്കുന്ന സിലിണ്ടറുകള്‍ പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ ഗാര്‍ഹിക പാചകവാതക വിതരണ നിയമപ്രകാരം നടപടി
സ്വീകരിക്കും. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടര്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിപണകളില്‍ പരിശോധന കര്‍ശനമാക്കും. ബില്ലില്‍ രേഖപ്പെടുത്തിയ ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെയുള്ള തുക മാത്രമേ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാവൂ. അധികതുക വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















