
വടകര: സാമൂഹിക സുരക്ഷ പെന്‍ഷനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കെഎസ്‌കെടിയു നേതൃത്വത്തില്‍ പോസ്റ്റ്
ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി തിരുവള്ളൂര്‍ പൊസ്റ്റോഫീസിന് മുന്നില്‍ നടത്തിയ സമരം യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കുന്നമ്മല്‍ ഏരിയ സെക്രട്ടറി കെ വാസു അധ്യക്ഷനായി. പി പി ബാലന്‍,
എം എം ധര്‍മ്മരാജന്‍ എന്നിവര്‍ സംസാരിച്ചു.
വടകര ഹെഡ് പൊസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം സി ബാലന്‍ ഉദ്ഘാടനം ചെയ്തു. പി എം ശ്രീധരന്‍ അധ്യക്ഷനായി. വി ജിനീഷ്, പി കെ ബാലകൃഷ്ണന്‍, പി അശോകന്‍ എന്നിവര്‍ സംസാരിച്ചു.
















