
കോഴിക്കോട്: താമരശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബസ് ജിവനക്കരായ രണ്ടു പേര് പിടിയില്‍. കോഴിക്കോട്-അടിവാരം റൂട്ടിലോടുന്ന ബസിന്റെ
ഡ്രൈവര്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ. അനീഷ് എന്ന കുട്ടന് (38), ക്ലീനര്‍ വെസ്റ്റ് കൈതപ്പൊയില്‍ പുഴക്കുന്നുമ്മല്‍ വീട്ടില്‍ പി.എസ്. സജിത്ത് എന്ന അക്കു(24) എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ മുതല്‍ ഇവര്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡിപ്പിച്ചത്. യുവതിയുടെ പിതാവിന്റെ പരിചയക്കാരാണ് പ്രതികളായ ഇരുവരും. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിലെത്തിയ പ്രതികള്‍
ലഹരി നല്കി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞും പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവില്‍ യുവതിയെ നിര്‍ത്തിയിട്ട ബസ്സില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു. ആള്‍പ്പെരുമാറ്റം കുറവുള്ള പ്രദേശത്ത് ബസ് നിര്‍ത്തി ഷട്ടര്‍ താഴ്ത്തിയശേഷം ഇരുവരും ചേര്‍ന്ന് പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ മൊഴി. മാനസികമായും ശാരീരീകിമായും തളര്‍ന്ന പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
















