തിരുവനന്തപുരം: കണ്ണൂരില്‍ നവംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി. ‘നിങ്ങളുടെ ചോരക്ക് ഞങ്ങള്‍ പകരം ചോദിക്കുമെന്നും പഴയതുപോലെയല്ല, ഒന്നും മറക്കില്ല, മറക്കാന്‍ കഴിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
നടപടി തേടി ഹൈക്കോടതി അഭിഭാഷകന് അഡ്വ. പി.എം. ഷമീറാണ് പരാതി നല്‍കിയത്.
രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നല്കുന്നതുമാണ് മുഖ്യമന്ത്രിയുടെ
പ്രസംഗമെന്നും ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ അനുച്ഛേദം 164 (3) പ്രകാരമുള്ള സത്യപ്രതിജ്ഞ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ഉചിതമായ ഭരണഘടനാപരമായ നടപടികളും പ്രസംഗത്തിലെ ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് നിയമനടപടികളും സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
















