തിരുവനന്തപുരം: സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ് വര്‍ക്കുകളും വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി കേരള
പോലീസ്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ് വര്‍ക്കുകളില്‍ കണക്റ്റ് ചെയ്യുന്ന നിമിഷം മുതല്‍ നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലെ സ്വകാര്യ ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍, ബാങ്കിംഗ് വിവരങ്ങള്‍, ലോഗിന്‍ പാസ്വേഡുകള് എന്നിവ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ എളുപ്പമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
സൗജന്യ ഇന്റര്‍നെറ്റ് എന്ന പ്രലോഭനത്തിന് പിന്നില്‍ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം എന്നതിനാല്‍, പൊതുസ്ഥലങ്ങളില്‍ ഫോണിലെ ‘Auto-Connect Wi-Fi’ സംവിധാനം നിര്‍ജീവമാക്കുകയും അജ്ഞാത കണക്ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുക; വേഗതയുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

10% ദീപാവലി ഓഫർ
നവംബർ 30 ന് അവസാനിക്കും
ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ
മുന്നോട്ടു പോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
വരുന്ന ചികിത്സാ ചിലവുകൾ നാം തന്നെ കണ്ടെത്തണം. അത് മറ്റാരും തരില്ല എന്ന ബോധ്യം നമുക്കുണ്ടാവണം
സേവനം ഒരു വിളിപ്പാടകലെ …
2027 സാമ്പത്തിക വർഷത്തിലെ CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















