
അരൂര്‍: വയോധികരെ സംരക്ഷിക്കാന്‍ അനുയോജ്യമായ നടപടികള്‍ വഴിയെ വരുമെന്നും അതിനാണ് വയോജന വകുപ്പ് ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചതെന്നും പാറക്കല്‍ അബ്ദുല്ല
എംഎല്‍എ പറഞ്ഞു. പുറമേരി പഞ്ചായത്ത് വയോജന സംഗമം (സ്നേഹ സംഗമം) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പാറക്കല്‍.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത്, പി.എം രാജന്, ഷംസു മഠത്തില്‍, കെ കെ കുമാരന്, ടി പി കുട്ടിശങ്കരന്, പി കെ കണാരന്, സിപി നിധീഷ്, എം എ ഗഫൂര്‍, വി ടി ഗംഗാധരന്, ടി കെ രാജന്, പി സബിദ, കെ കെ വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അംഗന്‍വാടി കലോത്സവം(മഴവില്ല്), വിഭിന്ന ശേഷി കലോത്സവം(ഉയരെ) എന്നിവ നടന്നിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
















