
വില്യാപ്പള്ളി: എട്ടാം ക്ലാസ് മുതലേ സിവില്‍ സര്‍വീസ്, നീറ്റ്, ജെഇഇ തുടങ്ങിയ ഉന്നത മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി വില്യാപ്പള്ളി എംജെ വൊക്കേഷണല്‍
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആവിഷ്കരിച്ച ‘വിങ്സ്’ പദ്ധതിയും പ്രതിഭാ സംഗമവും മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ചെറുപ്രായത്തില്‍ തന്നെ ഉന്നത ലക്ഷ്യങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ‘വിങ്സ്’ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധവും പരിശീലനവും നല്കിയാല് ഏത് ഉന്നത പദവികളും എത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ച മന്ത്രി, ജീവിതത്തിലെ
യഥാര്‍ഥ വിജയങ്ങള്‍ കീഴടക്കാന്‍ ഓരോ വിദ്യാര്‍ഥിയും ലക്ഷ്യബോധത്തോടെ മുന്നേറണമെന്ന് ആഹ്വാനം ചെയ്തു.
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്പിസി രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരന് പുതിയ സ്കൗട്ട് യൂണിറ്റ് പ്രഖ്യാപനം നടത്തി. സ്കൂളിലെ അധ്യാപകനായ അക്ബര്‍ യൂമാനി രചിച്ച ‘മദിരാശി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. വിവിധ മേഖലകളില്‍ സ്കൂളിന്റെ യശസ്സുയര്‍ത്തിയ അധ്യാപകരായ റാഷിദ് പനോളി, ഉബൈദ് വി.പി, ശിഹാബ് എന്‍.പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഓഫീസ്
ആവശ്യങ്ങള്‍ക്കുള്ള ഐടി ഉപകരണം ഹാരിസ് മുറിച്ചാണ്ടി സ്കൂളിന് കൈമാറി. ഹെഡ്മാസ്റ്റര് ഷംസുദ്ദീന് ആര് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നസീമ തട്ടാം കുന്നിയില്‍, ആര്. ഷാഹിന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, വി.പി. സുനിത, സുധ എസ്, കെ.റസീന, പി. ഗീത, ടി.ടി. കുഞ്ഞബ്ദുള്ള ഹാജി, ടി.കെ. അബ്ദുള്‍ അസീസ്, പി. ഷരീഫ്, നസീര്‍ പി.പി.കെ, നാസര്‍ പി.പി, കെ.എം. ഫൈസല്‍, സലീം ചേരിപ്പൊയില്‍, എ.പി. ഫൈസല്‍, അഡ്വ. പി.ടി. ഇല്ല്യാസ്, എന്‍. ശങ്കരന്, പി.എം. ലീന, എ.പി. അമര്‍നാഥ്, എന്‍.എം. രാജീവന്, സറീന കേളോത്ത്, യൂനുസ് മലാറമ്പത്ത്, പി. ആനന്ദകുമാര്‍, സതീഷ്കുമാര്‍ പി.പി, ഡോ. നവാസ്, പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന് കളമുള്ളതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് എം.പി. ഷാജഹാന് സ്വാഗതം പറഞ്ഞു.
















