കുറ്റ്യാടി: സുഹൃത്തിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങിമരിച്ചു. വേളം കാക്കുനിയിലെ പടിഞ്ഞാറക്കണ്ടി ലിജീഷ് (42) ആണ് അടുക്കത്ത് ഭാഗത്ത് മുങ്ങി മരിച്ചത്.
ഒന്നിച്ചുള്ള ആള് കരക്കെത്തിയിട്ടും ബിനീഷിനെ കാണാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. നീണ്ട തെച്ചലിനിടയില് കണ്ടെത്തി കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. അവിവാഹിതനാണ്. അച്ഛന്: കണാരന്. അമ്മ: കമല. സഹോദരന്: ലിനീഷ്. സംസ്കാരം നാളെ.















