കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരം നവംബ 9 ന് 8 മണി മുതല്‍ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മൈതാനിയിലും കലാമത്സരങ്ങള്‍ ഡിസംബര്‍ 5ന് 9 മണി മുതല്‍ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്റി സ്കൂളിലെ വിവിധ വേദികളിലും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസി. മില്ലി മോഹനന് കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് പഞ്ചായത്ത് തല കേരളോത്സവ വിജയികള്‍ ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ.ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസി. ടി.എം.ജമീല, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി.രവീന്ദ്രന്, റോയ്, തോട്ടക്കാട് നാരായണന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.വി.ചന്ദ്രന്, എലിയാറ ആനന്ദന്, പ്രകാശന് (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുന്നുമ്മല്‍), പി.പി.അശോകന്, മധു, ടി.കെ.സി.മുഹമ്മദ്, ബ്ലോക്ക് മെമ്പര്‍മാരായ വത്സല, ബീന കുളങ്ങരത്ത്, ജസീല, സാജിദ, സരിത മുരളി, സംഘാടക സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പ്രസംഗിച്ചൂ.















