അരൂര്‍: കഴിഞ്ഞ ശനിയാഴ്ച അരൂര്‍ ചന്തുവെച്ചകണ്ടി പാലക്കൂര് ഭഗവതി ക്ഷേത്ര വരാന്തയില്‍ സരസ്വതി വിഗ്രഹം കാണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരു അയ്യപ്പ
സ്വാമി വരുന്നതും ബാഗില്‍ നിന്ന് വിഗ്രഹം ക്ഷേത്ര വരാന്തയില്‍ വെക്കുന്നതും പെട്ടെന്ന് തിരിച്ചു പോകുന്നതും ദൃശ്യത്തില്‍ കാണാം. ദൃശ്യം പോലീസിന് കൈമാറി. ഇയാളെ കണ്ടെത്തിയാലെ യഥാര്‍ഥ വിവരം വ്യക്തമാകൂ. നാദാപുരം പോലീസ് അന്വേഷണം നടത്തുകയാണ്.
















