കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ തൃക്കാര്‍ത്തിക സംഗീത പുരസ്കരം സംഗീത സംവിധായകന് എം.ജയചന്ദ്രന് സമര്‍പ്പിച്ചു. കാര്‍ത്തിക വിളക്ക്
ദിവസത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യത്തി കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ സമര്‍പ്പണം നിര്‍വ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റ്രി ബോര്‍ഡ് ചെയര്മാന് ഈച്ചരാട്ടില് അപ്പുക്കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു, അസി. കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാര്‍, ട്രസ്റ്റി അംഗങ്ങളായ സി.ഉണ്ണിക്കൃഷ്ണന്, എം.ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, മാനേജര്‍ അനില്‍ ചെട്ടിമഠം, കെ.കെ.രാകേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാശ്രീ പ്രകാശ് ഉള്ളിയേരി ഹാര്‍മോണിയം സമന്വയം അവതരിപ്പിച്ചു. ക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഉച്ചയ്ക്ക് കാര്ത്തികയോടനുബന്ധിച്ച സദ്യയില്‍ ആറായിരത്തോളം പേര് പങ്കെടുത്തു.















