ഇരിങ്ങണൂര്‍: കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സാമുഹിക-രാഷ്ടിയ മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന
അത്തൂര്കണ്ടിയില് കൃഷ്ണന് നായരുടെ 13-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ശവകുടിരത്തില്‍ പുഷ്പര്‍ച്ചന നടത്തി. അനുസ്മരണയോഗം ഡിസിസി സെക്രട്ടരി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.രമേശന് അധ്യക്ഷത വഹിച്ചു. എം.കെ.പ്രേംദാസ്, എം.സി.മോഹനന്, സി.പവിത്രന്, എം.പി.ശ്രീധരന്, എം.കെ.രാജേന്ദ്രന്, ടി.രാജീവന്, എം.ടി.രാഹുലന്, ഒ.പി.ഗോപാലന്, എം.സി.വിജയന്, പി.ഇബ്രാഹിം, ബാലകൃഷ്ണന്, കെ.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















