
മടപ്പള്ളി: കണ്ണൂക്കര എല്‍പി സ്കൂള്‍ അധ്യാപിക റസീന സി.എച്ചിന്റെ പ്രഥമ കവിതാ സമാഹാരം ‘മൗനത്തിന്റെ നിറങ്ങള്‍’ ആസ്വാദകരിലേക്ക്. കവി വീരാന്‍കുട്ടി പ്രകാശനം
നിര്‍വഹിച്ചു. 45 ഓളം കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ ആദ്യപ്രതി രാജാറാം തൈപ്പള്ളി ഏറ്റുവാങ്ങി.
ഊരാളൂങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് അധ്യക്ഷത വഹിച്ചു. പി.കെ. സവിത പുസ്തകം പരിചയപ്പെടുത്തി. കെ.എം. സത്യന്, ജൗഹര്‍ വെള്ളികുളങ്ങര, ഉസ്മാന് ഒരിയാന, കെ. അശോകന്, കൈലാസനാഥ്, റസീന സി.എച്ച് എന്നിവര്‍ സംസാരിച്ചു. സംഗീത ജി.എസ് സ്വാഗതവും ഭഗീഷ് കെ. നന്ദിയും പറഞ്ഞു.
















