
കൈവേലി: നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. താവുള്ളകൊല്ലി എ.കെ. കണ്ണന് സ്മാരക ഓഡിറ്റോറിയത്തില്‍
നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിന് ആവേശവും ആനന്ദവും പകര്‍ന്നു. ഒപ്പന, സിംഗിള്‍ ഡാന്‍സ്, ഗാനാലാപനം തുടങ്ങി നിരവധി കലാരൂപങ്ങള്‍ കുട്ടികള്‍ മികവോടെ അവതരിപ്പിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍
കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പവിത്രന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാനടന് ശ്രീജിത്ത് കൈവേലി, ഒ.പി. അനില്‍, മൊയ്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൂപ്പര്‍വൈസര്‍ ഷെറീഫ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
















