
അരൂര്‍: ചന്തുവെച്ചകണ്ടി പാലക്കൂര് ഭഗവതി ക്ഷേത്രത്തില്‍ വരാന്തയോട് ചേര്‍ന്ന് വിഗ്രഹം കാണപ്പെട്ടു. ഇന്നലെ സന്ധ്യയോടെ വിളക്ക് തെളിയിക്കാന്‍ തണ്ടാന്‍ ഉള്‍പ്പെടെയുള്ളവര്‍
എത്തിയ പ്പോഴാണ് പ്ലാസ്റ്റിക്ക് കവറില്‍ ലോഹ വിഗ്രഹം കാണപ്പെട്ടത്. അഞ്ഞൂറ് ഗ്രാമോളം തൂക്കമുണ്ടെന്ന് കരുതുന്നു. സരസ്വതി വിഗ്രഹമാണെന്നാണ് അനുമാനം. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ നാദാപുരം പോലീസ് വിഗ്രഹം കസ്റ്റഡിയിലെടുത്തു.
















