
തളിപ്പറമ്പ്: സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (40) കൊലപ്പെടുത്തിയ കേസില്‍ 20 പ്രതികളിൽ മൂന്നു പേർ കുറ്റക്കാർ. 16

പ്രതികളെ വെറുതെ വിട്ടു.
ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു(34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിന്‍(34), മൂന്നാം പ്രതി എം.വൈശാഖ് (31) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എന്‍. പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ചിറ്റടിയിലെ സി.സുകേഷ് (31), കക്കമ്പാറയിലെ കെ.വി.പ്രജിത് ലാല്‍ (31), കെ.അനൂപ് (31), പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ.എം.ബിജു(44), . കാരയിലെ പി.രാജേഷ് കുമാര്‍ (53), കക്കമ്പാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു(31), കക്കമ്പാറയിലെ
ധനേഷ്(39), മൊട്ടക്കുന്നിലെ പി.പി.രാജീവന് (34), കക്കമ്പാറയിലെ കെ. മധു(42), നെയ്യാറ്റിന്‍കരയിലെ എസ്.ആര്.അജീഷ്(38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന് മനിയേരി (58) കാരയിലെ രമേശന് (50), കാങ്കോല്‍ വടശേരിയിലെ എ.പി. നിജേഷ്(38), മൊട്ടക്കുന്നിലെ ലിജിന്‍ (31). എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന സി.എഫ് ബിജു കൊല്ലപ്പെട്ടിരുന്നു. ധനരാജ് കൊല്ലപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ കേസിലെ വിധിയുണ്ടായത്.
വെറുതെവിട്ട പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകൾ പര്യാപ്തമല്ല എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് 16 പ്രതികളെ വെറുതെവിട്ടത്. ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി
വിശ്വാസ്യയോഗ്യമല്ലെന്നും കോടതി പറഞ്ഞു. മറ്റന്നാൾ ശിക്ഷാവിധി പുറപ്പെടുവിക്കും.
2016 ജൂലായ് 11ന് രാത്രി സ്വന്തം വീടിന്റെ മുന്നിൽ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണ് ധനരാജ് വെട്ടേറ്റു മരിച്ചത്. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 43 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് ഒരാളെയും കോടതി വിസ്തരിച്ചു. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. 12-ാം പ്രതി ബിജു വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.
















