തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 1,080 രൂപയാണ്
കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 92,800 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതിന്റെ പ്രതിഫലനമാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്.
വിവാഹ സീസണ് അടുത്തിരിക്കെ സ്വര്‍ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത വര്‍ധനവ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. തുടര്‍ച്ചയായ
വിലയിടിവ് കാരണം ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. തേസമയം, സ്വര്‍ണം പണയം വച്ചവര്‍ക്ക് ഇത് ആശ്വാസം നല്കുന്ന വാര്‍ത്തയാണ്. സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം പണയം വെച്ചവര്‍ക്ക് ബാങ്കുകളില്‍ നിന്ന് അറിയിപ്പുകള് ിട്ടുന്നുണ്ടായിരുന്നു. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതല്‍ സ്വര്‍ണമോ പണയത്തിലേക്ക് നല്‍കണമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം.
















