
മണിയൂര്‍: വായനക്കാരുടെ ഇഷ്ടങ്ങളും കാലിക പ്രസക്തിയും ഒരുപോലെ ചേര്‍ത്തുവെച്ച് എളമ്പിലാട് അനശ്വര ഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം ശ്രദ്ധേയമായി. ഈ വര്‍ഷം
ഗ്രന്ഥാലയത്തിലേക്ക് പുതുതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയത്.
നേതൃസമിതി കണ്‍വീനര്‍ മണിയൂര്‍ കെ. ശ്രീനിവാസന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജെന്‍സി കാലത്തെ വായന സങ്കല്‍പ്പം’ എന്ന വിഷയത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം. ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തി.
രമേശന് പൊയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.ടി. മൊയ്തു ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പാറോല്‍ ശങ്കരന്, കെ.കെ. ഹരിദാസന്, കെ.പി. രാജന്,
ഇല്ലത്ത് ശശി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ലൈബ്രേറിയന്‍ പി.ടി. കണാരന് നന്ദിയും പറഞ്ഞു.
വായനക്കാര്‍ നിര്‍ദേശിച്ച പുസ്തകങ്ങളാണ് ഗ്രന്ഥാലയം ഇത്തവണ ശേഖരിച്ചതെന്നത് പ്രദര്‍ശനത്തിന്റെ പ്രത്യേകതയായി. കഥ, ചെറുകഥ, നോവല്‍, കവിത, ലേഖനങ്ങള്‍ എന്നിവയ്ക്കൊപ്പം വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ റഫറന്‍സ് ഗ്രന്ഥങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. ബാലവേദി, യുവവേദി, വനിതാവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
















