
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോള്‍ മത്സരത്തില്‍ വീ വണ്‍ സ്പോര്‍ട്സ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ശക്തരായ എംവൈസി മുട്ടുങ്ങലിനെ ടൈബ്രേക്കറില്‍ 4-2 ന് പരാജയപ്പെടുത്തിയാണ് വീ വണ്‍ സ്പോര്‍ട്സ്
ചാമ്പ്യന്മാരായത്. നാരായണ നഗര്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.















