
നാദാപുരം: പ്രമുഖ സൂഫി വര്യന് ചേലക്കാട് അയിമ്പാടിയില് കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി (92) അന്തരിച്ചു. നിരവധി പള്ളികളും മദ്രസകളും നിര്‍മിക്കുകയും
ആത്മീയ മജ്ലിസുകളിലൂടെ നിരവധി ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായിരുന്നു. ഭാര്യമാര്‍: നുസൈബ ബീവി (തിരൂരങ്ങാടി), പരേതയായ മുല്ല ബീവി. മക്കള്‍: ശഫീഖ് തങ്ങള്‍, ആബിദ് തങ്ങള്‍, സദീഖ് തങ്ങള്‍, ഹഫ്സത്ത് ബീവി, ബരീറ ബീവി, ഷമീമ ബീവി. മരുമക്കള്‍: പൂകുഞ്ഞി തങ്ങള്‍ (വില്ല്യാപള്ളി), സാലിഹ് തങ്ങള്‍ (കൊടുവള്ളി), ഫസല്‍ തങ്ങള്‍ (കല്‍പ്പറ്റ), സൗദ ബീവി, ഹസീന, ബത്തൂല ബീവി. സഹോദരങ്ങള്‍: പരേതനായ പൂക്കോയ തങ്ങള്‍ (അണിയാരി), ബീവിച്ച (നാദാപുരം), പരേതയായ സല്‍മാബീവി (വേളം), മുത്തു ബീവി. മയ്യത്ത് നമസ്കാരം :ശനി രാവിലെ 9ന് ചേലക്കാട് ജലാലിയ മസ്ജിദ് ദര്‍ഗ ശരീഫില്‍.
















