വടകര: വായനയുടെയും സിനിമയുടെയും പുതിയ ആകാശങ്ങള്‍ തേടി കോഴിക്കോട് ഡയറ്റില്‍ സംഘടിപ്പിച്ച ‘പുസ്തകവിചാരം – ഒരു പുസ്തകം പല വായന’ പരിപാടി ശ്രദ്ധേയമായി. ഡയറ്റ് മലയാളം വകുപ്പിന്റെയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
സംഘടിപ്പിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകന് പപ്പന് നരിപ്പറ്റ രചിച്ച ‘സിനിമയോടൊപ്പം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. പുസ്തകത്തിന്റെ വിവിധ വായനാനുഭവങ്ങള്‍ പങ്കുവെച്ച ചടങ്ങില്‍, ചലച്ചിത്ര കലയുടെ കാണാപ്പുറങ്ങളെക്കുറിച്ച് സംവിധായകന് പപ്പന് നരിപ്പറ്റ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രജിത്ത്.സി.എസ്, ശ്രീലാല്‍, അബ്ദുന്നാസര്‍.യു.കെ, റസാഖ് കല്ലേരി, പൗളീന, അലിഡ, നന്ദന.എന്‍.ആര്, അനുഷ്ക, വിജീഷ്, നന്ദന.വി.എസ് എന്നിവര്‍ സംസാരിച്ചു.















