നാദാപുരം: ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജിന്റെ പ്രഥമ ബിരുദ സമര്‍പണ സമ്മേളനം 23-ാം തിയ്യതി തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍
നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പള്‍ ഡോ. ലിയാഖത്ത് അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിസിക്സ്, സൈക്കോളജി, കൊമേഴ്സ് എന്നീ അഞ്ച് ബിരുദ കോഴ്സുകളും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദ കോഴ്സുമാണ് ഇവിടെയുള്ളത്. ഈ അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ കെ.എം.അഭിജിത്ത് എംഎല്‍എ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷിനേതാക്കള്‍, പിടിഎ ഭാരവാഹികള്‍ മുതലായവര്‍ സംബന്ധിച്ച വികസന സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ലേഡീസ് ഹോസ്റ്റല്‍, കാന്റീന് എന്നിവയും
ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കാലഘട്ടത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട്, അടുത്ത അധ്യയന വര്‍ഷത്തിലേക്കായി ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എംഎ ബിസിനസ് ഇക്കണോമിക്സ് എന്നീ രണ്ട് നൂതന കോഴ്സുകള്‍ കോളേജിനായി അനുവദിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കോളജിന്റെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങളും കോളേജില്‍ സജീവമായി ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പള്‍ ഡോ. എസ്.ഡി.
സുദീപ്, പിടിഎ വൈസ് പ്രസിഡന്റ് കെ.സതീശന് എന്നിവരും പങ്കെടുത്തു.















