വടകര: മുതിര്‍ന്ന ബിജെപി നേതാവും വടകര മണ്ഡലം അധ്യക്ഷനുമായിരുന്ന സി.വി.രാജു മാസ്റ്ററുടെ അനുസ്മരണ സമ്മേളനം ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
സംഘടിപ്പിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു.
വടകരയില്‍ സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു സി.വി.രാജു മാസ്റ്ററെന്ന് സി.കെ.പത്മനാഭന് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക അധ്യക്ഷത വഹിച്ചു. അരീക്കല്‍ രാജന് മുഖ്യപ്രഭാഷണം നടത്തി. സി.വി.രാജു മാസ്റ്ററെക്കുറിച്ചുള്ള പരിചയപ്പെടുത്തല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.പി.മുരളി നിര്‍വഹിച്ചു. പി.എം.അശോകന്, അഡ്വ. കെ.ദിലീപ്, വിജയലക്ഷ്മി, അടിയേരി രവീന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരന്, അഡ്വ. എം.രാജേഷ്, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്, ജില്ലാ സെക്രട്ടറി അനൂപ്, ജില്ലാ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ വ്യാസന്.പി.പി എന്നിവര്‍ സംസാരിച്ചു. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷല്‍നേഷ് സ്വാഗതവും വടകര ടൗണ്‍ ഏരിയ പ്രസിഡന്റ് മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.















