പുറമേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ബ്ലോക്ക് തല ഫുട്ബോള്‍ മത്സരം പുറമേരി കെആര്‍എച്ച്എസ്എസ് ഗ്രൂണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍ അധ്യക്ഷയായി. രമ മടപ്പളളി, പി.ഷാഹിന, ടി.പി.പുരുഷു, അഖിലമാര്യാട്ട്, കെ.കെ.ഹര്‍ഷിദ്,
എന്നിവര്‍ പങ്കെടുത്തു. ഫുട്ബോളില്‍ തൂണേരി ഗ്രാമപഞ്ചായത്തും ക്രിക്കറ്റില്‍ വാണിമേലും കമ്പവലിയില്‍ വനിതാ വിഭാഗത്തില്‍ ചെക്യാടും പുരുഷ വിഭാഗത്തില്‍ വാണിമേലും
ജേതാക്കളായി. കായികമേള ഇരിങ്ങണ്ണൂരിലും കലാമേള എടച്ചേരിയിലും നവംബർ അവസാനവാരം നടക്കും.















