വില്യാപ്പള്ളി: ഗാന്ധിജയന്തി ദിനത്തില്‍ ബാലജനത വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്രയില്‍ പങ്കെടുത്ത ബാലപ്രതിഭകളായ സൂര്യദേവിനും ദിയ
ബിജുവിനും അനുമോദനം. ഘോഷയാത്രയില്‍ ഡോ. ബി.ആര്.അംബേദ്കറായി നിശ്ചലദൃശ്യം അവതരിപ്പിച്ച സൂര്യദേവിനെയും ഒപ്പന വേഷം അവതരിപ്പിച്ച ദിയ ബിജുവിനെയും കുളത്തൂര്‍ ഏരിയ കമ്മിറ്റി മൊമെന്റോ നല്കി അനുമോദിച്ചു. മലയില്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇ.എം.നാണു അധ്യക്ഷത വഹിച്ചു. സച്ചിന് വില്യാപ്പള്ളി, സി.പി.ബിജു, ദേവദത്ത്, ദേവനന്ദ, കെ.എം.രവി, എ.എം.വിനു, സുരേന്ദ്രന് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.















